മഴ പെയ്താൽ ഉള്ള്യേരി വെള്ളക്കെട്ടിൽ
text_fieldsഉള്ള്യേരി അങ്ങാടിയിൽ പേരാമ്പ്ര റോഡിലെ വെള്ളക്കെട്ട്
ഉള്ള്യേരി: കാലവർഷം കനക്കും മുമ്പേ ഉള്ള്യേരി അങ്ങാടിയിൽ പേരാമ്പ്ര റോഡിൽ വെള്ളക്കെട്ട്. മഴക്കുമുമ്പ് ഓടകൾ ശുചീകരിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം. സ്റ്റാൻഡിൽനിന്ന് ബസുകൾ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ വെള്ളക്കെട്ട് യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ദുരിതമായിട്ടുണ്ട്. മഴപെയ്ത് വെള്ളം കയറിയ ശേഷം മാത്രമേ ഈ ഭാഗത്ത് ശുചീകരണ പ്രവൃത്തികൾ നടത്താറുള്ളൂ. അതുകൊണ്ടുതന്നെ ഓടകൾ ശരിയായ രീതിയിൽ വൃത്തിയാകാറില്ല. മഴ കനക്കുന്നതിനുമുമ്പ് ഈ അവസ്ഥക്ക് പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ള്യേരി യൂനിറ്റ് പ്രസിഡന്റ് കെ. മധുസൂദനനും സെക്രട്ടറി കെ.എം. ബാബുവും ആവശ്യപ്പെട്ടു.

