Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.കെ മുനീറിന് യു.ഡി.എഫ് ജില്ല കമ്മിറ്റി സ്വീകരണം നല്‍കി

text_fields
bookmark_border
എം.കെ മുനീറിന് യു.ഡി.എഫ് ജില്ല കമ്മിറ്റി സ്വീകരണം നല്‍കി
cancel
camera_alt

ഭ​ര​ണ​പ​രി​ഷ്‌​കാ​ര ക​മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ. ​എം.​കെ മു​നീ​റി​ന് ഡി.​സി.​സി ഓ​ഫീ​സി​ൽ യു.​ഡി.​എ​ഫ് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ എം.​കെ രാ​ഘ​വ​ൻ എം.​പി പൊ​ന്നാ​ട​യ​ണി​യി​ച്ച​പ്പോ​ൾ -പി. ​അ​ഭി​ജി​ത്ത്

കോഴിക്കോട്: ഭരണ പരിഷ്‌കാര കമീഷന്‍ ചെയര്‍മാനായി നിയമിതനായ ഡോ. എം.കെ മുനീറിന് യു.ഡി.എഫ് ജില്ല കമ്മിറ്റി സ്വീകരണം നല്‍കി. എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധി, സംസ്ഥാന മന്ത്രി തുടങ്ങിയ പദവികളിലിരുന്ന മുനീറിന്റെ പരിചയ സമ്പത്ത് ഭരണ പരിഷ്‌കരണ കമീഷന്‍ ചെയര്‍മാന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകുമെന്ന് അദ്ദേഹം പറഞ്ഞു.

മുനീറിനെ രാഘവന്‍ എം.പി. ഹാരാര്‍പ്പണം നടത്തുകയും ഇന്ത്യന്‍ ഭരണഘടനയുടെ കോപ്പി സമ്മാനിക്കുകയും ചെയ്തു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ വി.ഡി ജോസഫ് അധ്യക്ഷത വഹിച്ചു.

ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ എം.എല്‍.എ, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, യു.ഡി.എഫ് കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, വിദ്യ ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം നിയാസ്, മുന്‍ ഡി.സി.സി പ്രസിഡന്‍റ് കെ.സി അബു, മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് ടി.ടി ഇസ്മയില്‍, സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി.ജെ ടെന്നിസന്‍, മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി സൂപ്പി നരിക്കാട്ടേരി, ജില്ല ട്രഷറര്‍ എന്‍.സി അബൂബക്കര്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ്, ഡി.സി.സി ജനറല്‍ സെക്രട്ടറി പി.എം അബ്ദുറഹ്‌മാന്‍, കെ.പി.സി.സി മെംബര്‍മാരായ കെ. ബാലകൃഷ്ണകിടാവ്, കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എം. രാജന്‍, കെ.പി രാധാകൃഷ്ണന്‍ (കേരള കോണ്‍ഗ്രസ് ജേക്കബ്) എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kozhikode UDF Welcomes Dr. M.K. Muneer as Administrative Reforms Panel Chief
Next Story