മാവൂർ റോഡിൽ തുണിക്കടയിൽ കള്ളൻ; സി.സി.ടി.വിയും മോഷ്ടിച്ചു
text_fieldsപിടിയിലായ നിരോധിത സംഘടന നേതാവ് ഝാർഖണ്ഡ്
സ്വദേശി അജയ് ഒറോണിനെ പന്തീരാങ്കാവ് പൊലീസ്
സ്റ്റേഷനിൽ എത്തിച്ചപ്പോൾ
കോഴിക്കോട്: മാവൂർ റോഡ് അരയിടത്ത് പാലം മേല്പാലത്തിന് സമീപം പള്ളിക്കണ്ടി സ്വദേശി നിബാസിന്റെ കടയിൽ പുലർച്ചെ മോഷണം. ഇരുപതിനായിരം രൂപയും കോട്ടൺ പാന്റുകളും നഷ്ടമായി. കടയിൽ സ്ഥാപിക്കാൻ പുതിയ സി.സി.ടി.വി വാങ്ങിവെച്ചതും മോഷ്ടാവ് കൊണ്ട് പോയി. പുതിയ സ്റ്റോക്ക് എടുത്തുവെക്കാൻ രാത്രി ഒരു മണിവരെ നിബാസ് കടയിൽ ഉണ്ടായിരുന്നു. കട അടച്ച് പോയപ്പോഴാണ് മോഷണം നടത്തിയത്. പിൻവശത്തെ അലൂമിനിയം ഷീറ്റിന്റെ സ്ക്രൂ ഇളക്കി മാറ്റിയാണ് കയറിയത്. കടയുടമയുടെ പരാതി പ്രകാരം കസബ പൊലീസും വിരലടയാള വിദഗ്ധരും വന്നു പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

