Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
text_fieldsbookmark_border
കോഴിക്കോട്: യുവതിയെ മരിച്ച നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. മലപ്പുറം കോട്ടക്കൽ എടരിക്കോട് അമ്പലവട്ടം സ്വദേശി കൊയപ്പ കോലോത്ത് താജുദ്ദീെൻറ ഭാര്യ കൊണ്ടോട്ടി സ്വദേശിനി ഉമ്മു കുൽസുവിനെയാണ് (31) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചത്.
വീര്യമ്പ്രത്തെ വാടക വീട്ടിൽനിന്നാണ് മരിച്ചതെന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നൽകിയ വിവരം. നാലുമാസമായി ഇവർ ഇവിടെ വാടകക്ക് താമസിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്. ൈകയിൽ പൊള്ളലേറ്റ പാടുകളുണ്ട്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
നിരവധി കേസുകളിൽ പ്രതിയായ താജുദ്ദീനെ സ്ഥലത്തുനിന്ന് കാണാതായിട്ടുണ്ട്. ബാലുശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷഫ്ന നസീർ, ഷഫീൻ ജഹാൻ എന്നിവർ മക്കളാണ്.
Next Story

