പേ വാർഡ് ഇനിയും തുറന്നില്ല; രോഗികൾ വലയുന്നു
text_fieldsനാദാപുരം താലൂക്ക് ആശുപത്രിയിൽ അടഞ്ഞുകിടക്കുന്ന
പേ വാർഡ്
നാദാപുരം: പുത്തനായി ഒരുങ്ങിയെങ്കിലും തുറന്നുകൊടുക്കാൻ ആളില്ല. നാദാപുരത്തെ പേ വാർഡ് കെട്ടിടം അടഞ്ഞ നിലയിൽ തന്നെ. കോവിഡ് വ്യാപന സമയത്ത് കോവിഡ് കെയർ സെന്ററായി പ്രവർത്തനം മാറ്റിയതോടെയാണ് ഇവിടെ സാധാരണ രോഗികൾക്ക് പ്രവേശനാനുമതി നിരോധിച്ചത്.
കോവിഡിനുശേഷം കെ.എച്ച്.ആർ.ഡബ്ല്യു.എസ് അറ്റകുറ്റപ്പണിക്കുള്ള എസ്റ്റിമേറ്റ് തയാറാക്കുകയും പണി പൂർത്തീകരിക്കുകയും ചെയ്തിട്ട് മാസങ്ങളായി. നഴ്സിന്റെ എണ്ണം കുറവാണെന്ന വിചിത്ര വാദം ഉയർത്തിയാണ് ജനറൽ വാർഡുകളിൽ കിടത്താൻ പറ്റാത്ത രോഗികളുമായി എത്തുന്നവർക്ക് പേ വാർഡ് സൗകര്യം നിഷേധിക്കുന്നത്.
ഇതേത്തുടർന്ന് അവശരായ നിരവധി രോഗികൾ മതിയായ ചികിത്സ ലഭ്യമാകാതെ വീടുകളിൽ തന്നെ കഴിയേണ്ട സ്ഥിതിയാണ്. കെട്ടിടത്തിൽ പണമടച്ച് ചികിത്സ നേടാൻ ഒമ്പത് മുറികളുണ്ട്. എ ക്ലാസ് മുറിക്ക് 350 രൂപയും ബി ക്ലാസ് മുറിക്ക് 300 രൂപയുമാണ് ദിവസ വാടക.

