'ഒരു വയറൂട്ടാം': കുട്ടി പൊലീസ് വിതരണം ചെയ്തത് മൂന്നു ടണ്‍ കപ്പ
text_fieldsകൂടത്തായി സെൻറ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എസ്.പി.സി യൂനിറ്റിെൻറ കപ്പ വിതരണ ഉദ്ഘാടനം താമരശ്ശേരി ഡി.വൈ.എസ്.പി, എന്‍.സി. സന്തോഷ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അബ്ദുൽ നാസറിന് കപ്പ കൈമാറി നിര്‍വഹിക്കുന്നു
താമരശ്ശേരി: കൂടത്തായി സെൻറ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എസ്.പി.സി യൂനിറ്റിെൻറ 'ഒരു വയറൂട്ടാം' പദ്ധതിയുടെ ഭാഗമായി മൂന്നു ടണ്‍ കപ്പ വിതരണം ചെയ്തു.
വിതരണ ഉദ്ഘാടനം താമരശ്ശേരി ഡിവൈ.എസ്.പി എന്‍.സി. സന്തോഷ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അബ്ദുൽ നാസറിന് കപ്പ കൈമാറി നിര്‍വഹിച്ചു. ഓമശ്ശേരി പഞ്ചായത്തിലെ 19 വാര്‍ഡുകളിലെ 1,000 വീടുകളില്‍ മൂന്നു കിലോ വീതം കപ്പയാണ് വിതരണം ചെയ്തത്.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് യൂനുസ് അമ്പലക്കണ്ടി, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സൈനുദ്ദീന്‍ കുളത്തക്കര, വാര്‍ഡ് അംഗം കെ. കരുണാകരന്, സ്കൂൾ മാനേജര്‍ ഫാ. ജോര്‍ജ് ഏഴാനിക്കാട്ട്, പ്രിന്‍സിപ്പല്‍ ഫാ. സിബി പൊന്‍പാറ, ഹെഡ് മിസ്ട്രസ് ഇ.ഡി. ഷൈലജ, പി.ടി.എ പ്രസിഡൻറ് കെ.പി. സദാശിവന്, എസ്.പി.സി സി.പി.ഒ റെജി ജെ. കരോട്ട് എന്നിവര്‍ പങ്കെടുത്തു.

