Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓണം പ്രത്യേക പരിശോധന; 101 കടകള്‍ക്ക് നോട്ടീസ്

text_fields
bookmark_border
ഓണാഘോഷത്തോടനുബന്ധിച്ച് രാത്രിയും പരിശോധന നടത്തും
ഓണം പ്രത്യേക പരിശോധന; 101 കടകള്‍ക്ക് നോട്ടീസ്
cancel

കോഴിക്കോട്: ജില്ല പൊതുജനാരോഗ്യ സമിതി യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്റെ അധ്യക്ഷതയില്‍ ജില്ല കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി സ്‌പെഷല്‍ ഹെല്‍ത്തി കേരള പരിശോധന നടത്തിയതായും 2,025 കടകള്‍ പരിശോധിച്ചതില്‍ 101 കടകള്‍ക്ക് നോട്ടീസ് നല്‍കിയതായും യോഗത്തില്‍ അറിയിച്ചു. 1,05,300 രൂപ പിഴ ഈടാക്കി. എട്ട് കടകള്‍ താല്‍ക്കാലികമായി അടപ്പിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ച് രാത്രിയും പരിശോധന നടത്താനും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും ഭക്ഷ്യസുരക്ഷ വകുപ്പിനോട് നിര്‍ദേശിച്ചു. ജില്ലയിലെ പകര്‍ച്ചവ്യാധികളുടെ അവലോകനവും നടന്നു. ഉത്സവ സീസണ്‍ കഴിയുന്നതോടെ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകാതിരിക്കാന്‍ എല്ലാ വകുപ്പുകളും പൊതുജനങ്ങളും മുന്‍കരുതലുകളെടുക്കണമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

ജില്ല കലക്ടര്‍ എം.എസ് മാധവിക്കുട്ടി, ആരോഗ്യ വകുപ്പ്, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി, തദ്ദേശസ്വയംഭരണം, ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പ് പ്രതിനിധികള്‍, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ പ്രതിനിധി തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Special Onam Inspection: Notices Issued to 101 Shops in Kozhikode
Next Story