മദ്യക്കടയിൽ മോഷണം ചെറുത്ത സുരക്ഷാജീവനക്കാരന് തലക്കടിയേറ്റ് പരിക്ക്
text_fieldsകോഴിക്കോട്: പാവമണി റോഡിലെ ബിവറേജസ് കോർപറേഷൻ മദ്യക്കടയിൽ മോഷണം ചെറുത്ത സുരക്ഷാ ജീവനക്കാരന് തലക്കടിയേറ്റ് പരിക്ക്. കുരുവട്ടൂർ സ്വദേശി ദിനേശനെയാണ് മോഷ്ടാവ് കമ്പിപ്പാരകൊണ്ട് അടിച്ചത്.
കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു സംഭവം. പ്രീമിയം കൗണ്ടറായി പ്രവർത്തിക്കുന്ന രണ്ടാംനിലയിലെ കടയിലാണ് മോഷ്ടാവ് കയറിയത്. ഇരുമ്പ് ഗ്രിൽ പൊളിച്ചാണ് ഇയാൾ അകത്തെത്തിയത്. ശബ്ദം േകട്ട് താഴെനിന്നെത്തിയ ദിനേശൻ മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് തലക്കടിയേറ്റത്. ഈ വഴി പോയിരുന്ന െപാലീസ് സംഘം ദിനേശെൻറ നിലവിളി കേട്ട് എത്തിയതോടെ മോഷ്ടാവ് രക്ഷപ്പെട്ടു.
പരിക്കേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കും കണ്ണിന് സമീപവും പരിക്കേറ്റ ദിനേശൻ ബുധനാഴ്ച ആശുപത്രി വിട്ടു. കസബ െപാലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡോഗ് സ്വകാഡ് അടക്കമുള്ള സംഘം സ്ഥലത്തെത്തിയിരുന്നു.

