റൺ,റൺ, മാരത്തൺ; മന്ത്രിയും കലക്ടറും ഓട്ടത്തിൽ...
text_fieldsനവകേരള സദസ്സിന് ആവേശം പകരാനായി നടത്തിയ മിനി റൺ മാരത്തണിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജില്ല കലക്ടർ സ്നേഹിൽകുമാർ സിങ്, ഫുട്ബാൾ താരം സി.കെ. വിനീത് എന്നിവർ പങ്കെടുത്തപ്പോൾ
ഫറോക്ക്: നവകേരള സദസ്സിന് ആവേശം പകരാൻ നടത്തിയ മാരത്തൺ ഓട്ടത്തിന് മന്ത്രിയും കലക്ടറും കായിക താരവും പങ്കെടുത്തപ്പോൾ ഓട്ടത്തിനെത്തിയവർ ആവേശ കൊടുമുടിയിൽ. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യുകയും കലക്ടർ സ്നേഹിൽകുമാർ സിങ്, ഫുട്ബാൾ താരം സി.കെ. വിനീത് എന്നിവർ മുഖ്യാതിഥികളാകുമെന്നു മായിരുന്നു പ്രഖ്യാപനം. മന്ത്രിയും കലക്ടറും ഓട്ടത്തിന് തയാറെടുത്ത് ഒന്നാം നിരക്കാരായി അണിചേർന്നതോടെ മാരത്തൺ ആവേശത്തിരയിലേറി. ഫറോക്ക് ബസ് സ്റ്റാൻഡിനു സമീപം മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്ത റൺ മാരത്തൺ രാമനാട്ടുകരയിൽ സമാപിച്ചു. നവകേരള സദസ്സുമായി ബന്ധപ്പെട്ട് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ഫറോക്കിൽ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രമേള നടി നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു.

