Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​ലി​നീ​ക​ര​ണം; കൊ​ട​ക്കാ​ട്ടു​പാ​റ​യി​ലെ പ​ന്നി​ഫാ​മി​ന് 15000 രൂ​പ പി​ഴ

text_fields
bookmark_border
താ​മ​ര​ശ്ശേ​രി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് പി​ഴ ചു​മ​ത്തി​യ​ത്
മ​ലി​നീ​ക​ര​ണം; കൊ​ട​ക്കാ​ട്ടു​പാ​റ​യി​ലെ പ​ന്നി​ഫാ​മി​ന് 15000 രൂ​പ പി​ഴ
cancel

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കൊടക്കാട്ടുപാറയിലെ പന്നിഫാമിന് 15000 രൂപ പിഴ. പ്രദേശത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന പന്നിഫാമുകൾക്കെതിരെ 2023ലെ കേരള പൊതുജനാരോഗ്യ നിയമപ്രകാരമാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 15000 രൂപ പിഴ ചുമത്തിയത്.

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ നൽകിയ കേസിലാണ് പിഴ ചുമത്തിയത്. പന്നിഫാമിൽ നിന്നും ദുർഗന്ധമുള്ള മലിനജലം പരന്നൊഴുകി പൊതുജനാരോഗ്യത്തിന് ഭീഷണിയായ സാഹചര്യത്തിലായിരുന്നു കേസ്. വൃത്തിഹീനമായ സാഹചര്യത്തിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന രീതിയിൽ പന്നിഫാമുകൾ പ്രവൃത്തിച്ചാൽ പൊതുജനാരോഗ്യ നിയമപ്രകാരം കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് തിരുവമ്പാടി പബ്ലിക് ഹെൽത്ത് ഓഫിസറായ മെഡിക്കൽ ഓഫിസർ ഡോ. കെ.വി. പ്രിയ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pig Farm Fined Rs 15,000
Next Story