Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കായണ്ണയിൽ സഹോദരങ്ങൾ മത്സര രംഗത്ത്
text_fieldsbookmark_border
പേരാമ്പ്ര: കായണ്ണ ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സഹോദരങ്ങൾ. ഏഴാം വാർഡിൽനിന്നും ജനവിധി തേടുന്ന എൻ. ചന്ദ്രെൻറ സഹോദരിയാണ് 11ാം വാർഡിൽ നിന്നും ജനവിധി തേടുന്ന ആലോറച്ചാലിൽ ഗീത. ചന്ദ്രൻ മത്സര രംഗത്ത് പുതുമുഖമാണെങ്കിലും ഗീത ഒരു തവണ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടില്ല.
ചന്ദ്രൻ എഴാം വാർഡിൽ ത്രികോണ മത്സരമാണ് നേരിടുന്നത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട കോൺഗ്രസിനെ വിജയ തീരത്തെത്തിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തമാണ് പാർട്ടി നൽകിയത്. കഴിഞ്ഞ തവണ എട്ട് വോട്ടിന് കോൺഗ്രസ് പരാജയപ്പെട്ട സീറ്റ് പിടിച്ചെടുക്കാനുള്ള ചുമതലയാണ് ഗീതക്കുള്ളത്. ഇവരുടെ സഹോദരനായ എൻ. കുഞ്ഞിക്കണ്ണൻ 2010ലെ തെരഞ്ഞെടുപ്പിൽ 12ാം വാർഡിൽ നിന്ന് എട്ടുവോട്ടിനാണ് പരാജയപ്പെട്ടത്.
Next Story

