മുതുകാട് ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്നു
text_fieldsചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്നത് വനം വകുപ്പ് അധികൃതർ പരിശോധിക്കുന്നു
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്നു. താഴെ അങ്ങാടി ഭാഗത്ത് പുറയങ്കോട്ടുമ്മൽ ഇബ്രാഹിമിെൻറ രണ്ട് ആടുകളെയാണ് ശനിയാഴ്ച രാത്രി അജ്ഞാത ജീവി കടിച്ചുകൊന്നത്. ഈ മേഖലകളിൽ വളർത്തുജീവികളെ നിരന്തരമായി അജ്ഞാത ജീവി കൊന്നുതിന്നുന്നത് പതിവാണ്.
ആറു മാസം മുമ്പും ഇവിടെ ആടുകളെ കൊന്നിരുന്നു. അന്ന് പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ തിരച്ചിൽ നടത്തുകയും കെണിവെക്കുകയും ചെയ്തിരുന്നു. പുലിയുടെ സാന്നിധ്യം അന്ന് വനം വകുപ്പും സ്ഥിരീകരിച്ചിരുന്നു.
പെരുവണ്ണാമൂഴി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഗ്രാമപഞ്ചായത്ത് അംഗം രാജേഷ് തറവട്ടത്തും സന്ദർശിച്ചു. നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

