ടാങ്കര്‍ ലോറിയിലെ ഡീസല്‍ ചോര്‍ച്ച അടച്ച് അപകടമൊഴിവാക്കി
text_fieldsപേരാമ്പ്ര : ടാങ്കര്‍ ലോറിയില്‍ നിന്ന് ഡീസല്‍ ചോര്‍ച്ച അടച്ച് വലിയ അപകടമൊഴിവാക്കി. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷെൻറ ടാങ്കറില്‍ നിന്നാണ് ഡീസല്‍ ചോര്‍ന്നത്. ഫറൂഖില്‍ നിന്ന് തൊട്ടില്‍പാലത്തേക്ക് കൊണ്ടുപോവുകയായിരുന്ന കെ.എല്‍ 39 എല്‍ 1296 നമ്പര്‍ ടാങ്കര്‍ ലോറിയിലാണ് ചോര്‍ച്ച കണ്ടത്. ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടവര്‍ പൊലീസ് കണ്ട്രോള് റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്ന് പൊലീസെത്തിയാണ് വാഹന ഡ്രൈവറെ കാര്യം ധരിപ്പിച്ചത്.
തുടര്‍ന്ന് പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം. സജീവ് കുമാറിെൻറയും സബ് ഇന്‍സ്പെക്ടര്‍ എം.എം. ബാബുരാജിെൻറയും നേതൃത്വത്തില്‍ പൊലീസും ഫയര്‍ സ്റ്റേഷന് ഓഫീസര്‍ സി. പി. ഗിരീഷിെൻറ നേതൃത്വത്തില്‍ അഗ്നിശമന സേനയും സ്ഥലത്തെത്തി. അഗ്നിശമന സേന അംഗങ്ങളും സോഷ്യല്‍ ഡിഫെന്‍സ് അംഗങ്ങളും ചേര്‍ന്ന് ടാങ്കറിെൻറ ചോര്‍ച്ച അടച്ച് അപകടം ഒഴിവാക്കുകയായിരുന്നു. ചോര്‍ച്ച താല്‍ക്കാലികമായി അടച്ച ടാങ്കര്‍ തൊട്ടില്‍പ്പാലം പമ്പിലെത്തി ഡീസല്‍ ടാങ്കിലേക്ക് നിറക്കുകയും ചെയ്തു.

