Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പയ്യോളിയിൽ വെട്ടിപ്പരിക്കേൽപ്പിക്കപ്പെട്ട യുവതിയുടെ വീടിന് നേരെ ആക്രമണം 

text_fields
bookmark_border
Attacked house
cancel
camera_alt

പയ്യോളി കൊളാവിപ്പാലം കൊളാവിയിൽ ലിഷയുടെ വീട് ആക്രമിക്കപ്പെട്ട നിലയിൽ 

പയ്യോളി: മൺവെട്ടി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കപ്പെട്ട യുവതിയുടെ വീടിന് നേരെ ആക്രമണം. കൊളാവിപ്പാലത്തെ കൊളാവിയിൽ ലിഷ (44)യുടെ വീടിന് നേരെയാണ് പുതുവത്സരദിന പുലരിയിൽ ആക്രമണമുണ്ടായത്.

ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് വീടിന് പുറകുവശത്തെ ജനൽച്ചില്ലുകൾ കല്ലേറിൽ തകർന്നതായി കാണപ്പെട്ടത്. നവംബർ 28ന് പുലർച്ചെ മൂന്നിന് യുവതിക്ക് മൺവെട്ടി കൊണ്ട് ക്രൂര മർദ്ദനമേറ്റിരുന്നു. കോടതി ഉത്തരവ് ലംഘിച്ച് അനുമതിയില്ലാതെ വീട്ടുപറമ്പിലൂടെ വഴി വെട്ടാൻ വന്നവരെ തടയാൻ ശ്രമിക്കവെയാണ് യുവതിയുടെ തലക്ക് മാരകമായ വെട്ടേറ്റത്. വെട്ടിയ വഴി പിന്നീട് പൊലീസ് ഇടപെട്ട് കമ്പിവേലി കൊണ്ട് അടക്കുകയും ഏഴ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

മൂന്ന് വർഷമായി യുവതിക്കും വീടിനും നേരെ തുടർച്ചയായ ആക്രമണമുണ്ടാകാറുണ്ട്. ഇക്കാരണത്താൽ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നുവെങ്കിലും പൊലീസ് സംരക്ഷണം നൽകിയില്ല.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - house attacked in payyoli
Next Story