പാലേരി ഇടിവെട്ടിയിൽ പുലിയെ കണ്ടതായി നാട്ടുകാർ
text_fieldsപാലേരി ഇടിവെട്ടിയിൽ പുലിയെ കണ്ടെന്നുപറയുന്ന സ്ഥലത്ത് ഫോറസ്റ്റ് അധികൃതർ കാൽപാടുകൾ പരിശോധിക്കുന്നു
പാലേരി: പാലേരി ഇടിവെട്ടി മൂരിക്കുന്ന് മലയുടെ താഴ്ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാർ. ഇടിവെട്ടിയിൽ പരേതനായ ഒ.ടി. ബഷീറിെൻറ വീട്ടുമുറ്റത്ത് തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് വീട്ടുകാർ പുലിയെ കണ്ടതായി പറയുന്നത്.
കുട്ടികൾ ഉൾപ്പെടെയുള്ള വീട്ടുകാർ പേടിച്ച് വലിയ ശബ്ദമുണ്ടാക്കിയതോടെ പുലി അവിടെ നിന്നും അപ്രത്യക്ഷമായെന്ന് പറയുന്നു. പുലി വാർത്ത വ്യാപിച്ചതോടെ പ്രദേശവാസികൾ വലിയ ഭീതിയിലാണ് കഴിയുന്നത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി കാൽപാടുകൾ പരിശോധിച്ചു.
പ്രാഥമിക പരിശോധനയിൽ കാട്ടുപൂച്ചയാണെന്ന നിഗമനത്തിലാണ് ഫോറസ്റ്റ് അധികൃതർ. ഈ ജീവിയെ ശ്രദ്ധയിൽപെട്ടാൽ അറിയിക്കാൻ അധികൃതർ നിർദേശം നൽകി. ഈ ഭാഗത്ത് കാട്ടുപൂച്ചയെ നേരത്തെ കണ്ടതായി പരിസ്ഥിതി പ്രവർത്തകനും പക്ഷി - മൃഗ നിരീക്ഷകനുമായ അബ്ദുല്ല പാലേരി പറഞ്ഞു.

