Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഞ്ചുദിവസമായി കിണറ്റിൽ വീണുകിടന്ന പൂച്ചയെ രക്ഷപ്പെടുത്തി
text_fieldsbookmark_border
കൂടത്തായിയിൽ കിണറിൽ വീണ പൂച്ചയെ ഓമശ്ശേരി
ഹാച്ചിക്കോ ടീം രക്ഷപ്പെടുത്തുന്നു
Listen to this Article
ഓമശ്ശേരി: കൂടത്തായി ടൗണിലെ പഞ്ചായത്ത് കിണറ്റിൽ അഞ്ചു ദിവസമായി വീണുകിടന്ന പൂച്ചയെ ഓമശ്ശേരി ഹാച്ചിക്കോ ആനിമൽ റെസ്ക്യൂ ടീം അംഗങ്ങൾ രക്ഷപ്പെടുത്തി. പൂച്ചയെ നാട്ടുകാർ പലവിധത്തിലും കരകയറ്റാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
തുടർന്നു നാട്ടുകാർ അറിയിച്ചതനുസരിച്ച് ഹാച്ചിക്കോ ആനിമൽ റെസ്ക്യൂ ടീം വലിയ വല ഉപയോഗിച്ച് പൂച്ചയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
ടീമംഗങ്ങളായ പ്രജീഷ്, ജംഷീർ, സിനീഷ്കുമാർ, സായി, അഖിൽ, നൗഷാദ് തുടങ്ങിയവർ നാട്ടുകാരുടെ പിന്തുണയോടെയാണ് രക്ഷിച്ചത്.
Next Story

