നരിക്കുനിയിൽ ജ്വല്ലറിയിൽ മോഷണം; പതിമൂന്നര പവൻ കവർന്നു
text_fieldsനരിക്കുനി റെയിൻബൊ ജ്വല്ലറിയിൽ മോഷണം നടന്നതിനെ തുടർന്ന്്് വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു
നരിക്കുനി: നരിക്കുനി അങ്ങാടിയിലെ ജ്വല്ലറിയുടെ പൂട്ട് പൊളിച്ച് മോഷണം. മെയിൻ റോഡിലെ റെയിൻബൊ ജ്വല്ലറിയിലാണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ച പതിമൂന്നര പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കവർന്നു.ശനിയാഴ്ച രാവിലെ കട തുറക്കാനായി ഉടമ എത്തിയപ്പോഴാണ് പൂട്ടില്ലാതെ ഷട്ടർ കണ്ടത്.
വശങ്ങളിലെ പൂട്ടുകൾ നഷ്ടപ്പെട്ട നിലയിലായിരുന്നു. സെൻറർ ലോക്കും തകർത്ത നിലയിലായിരുന്നു. മോഷണം നടന്നെന്ന സംശയത്തെ തുടർന്ന് ഉടമ പി.എം. ഹാരിസ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കവർച്ച നടന്ന ജ്വല്ലറിയും പരിസര പ്രദേശങ്ങളും കൊടുവള്ളി സി.ഐ ചന്ദ്രമോഹെൻറ നേതൃത്വത്തിൽ പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സമീപ സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചുവരുകയാണ്.

