നന്മണ്ട ഉപതെരഞ്ഞെടുപ്പ്: റസിയ തോട്ടായി ഇടതുസ്ഥാനാർഥി
text_fieldsറസിയ തോട്ടായി
റസിയ തോട്ടായി ഇടതുസ്ഥാനാർഥികോഴിക്കോട്: ഡിസംബർ ഏഴിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ല പഞ്ചായത്തിലെ നന്മണ്ട ഡിവിഷനിലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി റസിയ തോട്ടായി മത്സരിക്കുമെന്ന് സി.പി.എം ജില്ല കമ്മിറ്റി അറിയിച്ചു.
റസിയ തോട്ടായി സി.പി.എം നന്മണ്ട നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ കക്കോടി ഏരിയ സെക്രട്ടറിയുമാണ്.
യു.ഡി.എഫ് സ്ഥാനാർഥികളായി
കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ല പഞ്ചായത്ത് നന്മണ്ട ഡിവിഷനില്‍ കെ. ജമീല (മുന്‍ കാക്കൂര്‍ പഞ്ചായത്ത് പ്രസിഡൻറ്)യെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കൂമ്പാറ വാര്‍ഡില്‍നിന്ന് സുനേഷ് ജോസഫിനെയും യു.ഡി.എഫ് സ്ഥാനാർഥികളായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചതായി ജില്ല കോൺഗ്രസ് കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.

