Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യ സേവന രംഗത്ത് സമൂല പരിഷ്കരണം അത്യാവശ്യം എം.കെ. മുനീർ

text_fields
bookmark_border
ആരോഗ്യ സേവന രംഗത്ത് സമൂല പരിഷ്കരണം അത്യാവശ്യം എം.കെ. മുനീർ
cancel

കോഴിക്കോട്: ചികിത്സാ രംഗത്തെ ആധുനികവത്കരണവും സാങ്കേതികവിദ്യയുടെ നേട്ടങ്ങളും സാധാരണക്കാരന് ലഭ്യമാവണമെങ്കിൽ ആരോഗ്യ വകുപ്പിന്റെയും ആശുപത്രി സംവിധാനങ്ങളുടെയും ഭരണ നിർവഹണത്തിൽ കാതലായ മാറ്റങ്ങൾ അത്യാവശ്യമാണെന്ന് ഭരണ പരിഷ്കാര കമീഷൻ ചെയർമാൻ എം.കെ. മുനീർ പറഞ്ഞു. ഇതിനായി സംസ്ഥാനതലത്തിലും ജില്ലാ തലത്തിലുമുള്ളവരുടെ അഭിപ്രായം സ്വരൂപ്പിക്കും.

കോഴിക്കോട് ഐ.എം.എയിൽ സംസ്ഥാന നേതാക്കന്മാരെ ആദരിക്കുന്ന ചടങ്ങിന്റെയും കൾചറൽ വിങ്ങിന്റെയും വിമൻസ് വിങ്ങിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് ഏറ്റവും അധികം മാനസിക സമ്മർദം അനുഭവിക്കുന്ന ഒരു വിഭാഗം ആണ് ഡോക്ടർമാർ. തുടർവിദ്യഭ്യാസ പരിപാടികൾക്കൊപ്പം കലസ്വാധനം പരിപാടികളും പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

ഐ.എം.എ കോഴിക്കോട് പ്രസിഡന്റ്‌ ഡോ. ടി.പി. അഷ്‌റഫ്‌ അധ്യക്ഷവഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ഡോ. മേനോൻ മുഖ്യാതിഥിയായി. ഡോ. ശ്രീവിലാസൻ, ഡോ. ഗോപികുമാർ, ഡോ. പ്രദീപ്‌കുമാർ വഗ്, ഡോ. റോയ് ആർ. ചന്ദ്രൻ, ഡോ. സന്ധ്യകുറുപ്, ഡോ. വിഷ്ണു, ഡോ. ചാന്ദിനി, ഡോ. റോഷൻ ബിജെലി, ഡോ. ഫൈസൽ, ഡോ. രമ്യ എന്നിവർ സംസാരിച്ചു. ഡോ. റോഷൻ ബിജെലി സംവിധാനം ചെയ്താൽ സിനിമയുടെ പ്രദർശനവും നടന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Muneer Calls for Major Healthcare Reforms
Next Story