യുവതി കാറിൽ തീകൊളുത്തി മരിച്ച സംഭവം; ഫോറൻസിക് വിഭാഗം ഇന്ന് പരിശോധിക്കും
text_fieldsയുവതി കാറിൽ തീകൊളുത്തി മരിച്ചെന്ന വാർത്ത കേട്ട് ചുണ്ടത്തും പൊയിലിൽ തടിച്ചുകൂടിയവർ
മുക്കം: ദുരൂഹ സാഹചര്യത്തിൽ യുവതിയെ കാറിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെ തുടർന്ന് പ്രദേശം മുക്കം പൊലീസിെൻറ കാവലിൽ. വിശദമായ പരിശോധനക്കായി ഫോറൻസിക് വിഭാഗം വ്യാഴാഴ്ച രാവിലെ ചുണ്ടത്തുംപൊയിലിലെത്തും.
കോഴിക്കോട് മെഡിക്കൽ കോളജിലുള്ള മൃതദേഹത്തിെൻറ പോസ്റ്റ്മോർട്ട റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കേസ് അന്വേഷണത്തിെൻറ തുടർ നടപടികൾ.
ബുധനാഴ്ച വൈകീട്ട്് നാലിനാണ് മരഞ്ചാട്ടി സ്വദേശി ദീപ്തിയെ കാറിൽ മരിച്ച നിലയിൽ മുക്കം ചുണ്ടത്തുംപൊയിലിലെ കെ.എം.എ എസ്റ്റേറ്റിന് സമീപം വിജന സ്ഥലത്ത് കണ്ടത്. ദീപ്തി താമസിക്കുന്ന മരഞ്ചാട്ടിയിൽനിന്ന് നാലു കി.മീറ്റർ അകലെയാണ് സംഭവം. മരഞ്ചാട്ടി- തോട്ടുമുക്കം ഭാഗത്തേക്കുളള റോഡാണിത്.

