Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുക്കത്തെ കർഷക കൂട്ടായ്മ കരനെൽ കൃഷിയിൽ നൂറുമേനി

text_fields
bookmark_border
മുക്കത്തെ കർഷക കൂട്ടായ്മ കരനെൽ കൃഷിയിൽ നൂറുമേനി
cancel
camera_alt

മുക്കം നഗരസഭ കർഷക കൂട്ടായ്മ നടത്തിയ കരൽനെൽ കൃഷി വിളവെടുപ്പ് ഉത്സവം

മണാശ്ശേരിയിൽ ചെയർമാൻ വി. കുഞ്ഞൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: സുഭിക്ഷ പദ്ധതിയുടെ ഭാഗമായി കരനെൽകൃഷിക്ക് വിത്തിറക്കിയ മുക്കത്തെ കർഷക കൂട്ടായ്മ ആഹ്ലാദത്തി​െൻറ നിറവിൽ. മുക്കം നഗരസഭയുടെയും കൃഷിഭവ​െൻറയും സഹായത്തോടെയാണ് മുക്കത്തെ കരനെൽ കർഷക സമിതി ഈ വർഷത്തെ കാലവർഷത്തിനു തൊട്ടുമുമ്പായി 32 ഏക്കർ സ്ഥലത്ത് വിത്തിറക്കിയത്.

വിത്തും വളവും പദ്ധതിപ്രകാരം ലഭ്യമാക്കിയതും അയ്യൻ കാളി തൊഴിലുറപ്പ് പദ്ധതിയിൽ നിലം ഒരുക്കി നൽകിയതും കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിച്ചു. ഔഷധഗുണമുള്ള രക്തശാലി, പ്രതിരോധശേഷികൂടിയ ജ്യോതി എന്നീ ഇനങ്ങളാണ് പ്രധാനമായും കൃഷിചെയ്തത്. കൃഷി ഓഫിസർ ഡോ. പ്രിയ മോഹ​െൻറ നേതൃത്വത്തിലുള്ള സംഘം സാങ്കേതിക നിർദേശങ്ങളുമായി എല്ലായിടത്തും ചെന്നെത്തുകയും ചെയ്തു.

മണാശ്ശേരിയിൽ അരയേക്കർ സ്ഥലത്ത് കൃഷിചെയ്ത രക്തശാലി പാടം കൊയ്തു കൊണ്ട് നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്​റ്റർ ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ ഷഫീക് മാടായി, നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ്, കരനെൽ കർഷകസമിതി പ്രസിഡൻറ് വിനോദ് മണാശ്ശേരി എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story