ചുരമില്ലാത്ത വയനാട് ബദൽ റോഡ് അവഗണനയിൽ
text_fieldsപൂതംപാറ -ചൂരണി -പക്രന്തളം ചുരമില്ലാത്ത ബദൽറോഡ്
തകർന്നനിലയിൽ
കുറ്റ്യാടി: കാവിലുംപാറയിലെ പൂതംപാറ -ചൂരണി -പക്രംതളം റോഡ് അവഗണനയിൽ. 1990ൽ എട്ടു മീറ്റർ വീതിയിൽ നിലവിലുള്ള കുറ്റ്യാടി -പക്രംതളം ചുരം റോഡിനു ബദലായി പൊതുമരാമത്ത് വകുപ്പ് നിർമിച്ച റോഡ് പതിറ്റാണ്ടുകളായി അവഗണനയിലാണ്. മൂന്നു സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും ഓടിയിരുന്ന റോഡിലൂടെ വർഷങ്ങളായി ബസുകളൊന്നും ഓടുന്നില്ല.
ആറര കിലോമീറ്ററാണ് ഇതിന്റെ ദൂരം. ചുരമില്ലാതെ വയനാട്ടിലെത്താവുന്ന ഏക പാതയാണിത്. നിരവധി കുടുംബങ്ങൾ ഈ റോഡ് കടന്നുപോന്ന ഭാഗങ്ങളിൽ താമസിച്ചിരുന്നു. ഇന്ന് യാത്രാദുരിതം കാരണം പലരും മലയിറങ്ങി പോയി. നവകേരള സദസ്സിൽ റോഡ് നവീകരണം ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്.

