Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊട്ടിൽപാലത്ത് തെരുവുനായ് ആക്രമണം: രണ്ടുപേർക്ക് കടിയേറ്റു

text_fields
bookmark_border
തൊട്ടിൽപാലത്ത് തെരുവുനായ് ആക്രമണം: രണ്ടുപേർക്ക് കടിയേറ്റു
cancel
camera_alt

തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി റാം ​കു​റ്റ്യാ​ടി ഗ​വ.​ആ​ശു​പ​ത്രി​യി​ൽ

കുറ്റ്യാടി: തൊട്ടിൽപാലത്ത് രണ്ടുപേരെ തെരുവുനായ് കടിച്ച് പരിക്കേൽപിച്ചു. തൊട്ടിൽപാലത്തെ ഓട്ടോ ഡ്രൈവർ മരുതോറ ചന്ദ്രൻ (40), കർണാടക സ്വദേശി റാം (30) എന്നിവർക്കാണ് ശനിയാഴ്ച രാവിലെ കടിയേറ്റത്. മുഖത്തും കണ്ണിനും പരിക്കേറ്റ ചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും റാമിനെ കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ടൗണിൽ വിദ്യാർഥികൾ ഉൾപ്പെടെ ധാരാളം ആളുകളുള്ള സമയമായിരുന്നെങ്കിലും നായെ നാട്ടുകാർ അടിച്ചു കൊന്നതിനാൽ കൂടുതൽ പേർക്ക് കടിയേൽക്കാതെ രക്ഷപ്പെട്ടു. ടൗണിൽ അലഞ്ഞുതിരിയുന്ന മറ്റു നായ്ക്കളെയും ഇതു കടിച്ചിട്ടുണ്ട്. കടിച്ചതിന് പേയിളകിയിട്ടുണ്ടോ എന്നു പരിശോധന നടത്തണമെന്ന് നാട്ടുകാരും ടാക്സി, തൊഴിലാളികളും വ്യാപാരികളും ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Stray dog ​​attack in thottilpalam-Two people bitten
Next Story