ബസ് കാത്തിരിപ്പുകേന്ദ്രം തകർച്ചയിൽ
text_fieldsമൊകേരി കലാനഗറിലെ തകർച്ചയിലായ പഞ്ചായത്ത്
ബസ് കാത്തിരിപ്പുകേന്ദ്രം
കുറ്റ്യാടി: കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയിൽ മൊകേരി കലാനഗറിലെ പഞ്ചായത്ത് ബസ് കാത്തിരിപ്പുകേന്ദ്രം തകർച്ചയിൽ. കൂറ്റൻ മരത്തിന്റെ വേരുകൾ പൊങ്ങി കെട്ടിടത്തിന് ഇളക്കം തട്ടി. തൂണുകളിൽ വിള്ളൽ വീണു. നിലംപൊത്തുമെന്ന അവസ്ഥയായതിനാൽ കെട്ടിടത്തിനകത്ത് ആളുകൾ പ്രവേശിക്കുന്നത് പി.ഡബ്ല്യു.ഡി വിലക്കി.
കയർകെട്ടി പ്രവേശനം തടഞ്ഞ നിലയിലാണ്. ഒരുകൊല്ലത്തോളമായിട്ടും പഞ്ചായത്ത് കെട്ടിടം പുതുക്കിപ്പണിയുന്നില്ലെന്നാണ് പരാതി. കെട്ടിടം വീണാൽ സമീപത്തെ കടക്കും ഭീഷണിയാണ്. സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർ ആശ്രയിക്കുന്ന കേന്ദ്രമാണിത്. അതിനിടെ കെട്ടിടം ഉടൻ പൊളിക്കുമെന്ന് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു.

