Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൈദ്യുതി വാഹനങ്ങൾക്കായി കൊയിലാണ്ടിയിൽ ചാർജിങ് സ്റ്റേഷനുകൾ തയാർ
text_fieldsbookmark_border
കൊയിലാണ്ടിയിലെ വൈദ്യുതി ചാർജിങ് സ്റ്റേഷൻ
കൊയിലാണ്ടി: വൈദ്യുതി ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കുന്നതിന് നഗരത്തിൽ സംവിധാനമായി. കെ.എസ്.ഇ.ബിയുടെ പോൾ മൗണ്ടന്റ് ചാർജിങ് സ്റ്റേഷൻ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ജങ്ഷൻ, ബപ്പൻകാട്, അരങ്ങാടത്ത് എന്നിവിടങ്ങളിൽ സ്ഥാപിച്ചു.
കാർ, ഒട്ടോറിക്ഷ, സ്കൂട്ടർ എന്നിവക്ക് ഉപയോഗിക്കാം. യൂനിറ്റിന് സർവിസ് ചാർജടക്കം പതിമൂന്നു രൂപയാണ് നിരക്ക്. വൈദ്യുതി ചാർജിങ് സ്റ്റേഷനുകൾ നിലവിൽ വരുന്നത് കൂടുതൽ പേരെ വൈദ്യുതി വാഹനങ്ങൾ ഉപയോഗിക്കുന്നതിലേക്ക് ആകർഷിപ്പിക്കുമെന്നാണ് കരുതുന്നത്.
Next Story

