കൊയിലാണ്ടിയിൽ വികസനക്കുതിപ്പ് -കെ. ദാസൻ
text_fieldsവികസന പിന്നാക്കാവസ്ഥ പരിഹരിക്കാൻ കഫ്ബി ഫണ്ട് ഏറെ പ്രയോജനമാണ്. ഫണ്ട് മുഴുവൻ ലഭ്യമായാൽ കൊയിലാണ്ടി മണ്ഡലത്തിലെ പ്രധാന വികസന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് കെ. ദാസൻ എം.എൽ.എ പറഞ്ഞു.
കിഫ്ബി വഴി കൊയിലാണ്ടി മണ്ഡലത്തിൽ 70 കോടിയോളം രൂപയുടെ വികസന പ്രവർത്തനമാണു നടക്കുക. ആനക്കുളം - മുചുകുന്ന് റെയിൽവേ മേൽപ്പാലം, പയ്യോളി രണ്ടാം ഗേറ്റ് - കോടി കോട്ടക്കൽ റോഡ് റെയിൽവേ മേൽപ്പാലം, ഇരിങ്ങൽ, കൊയിലാണ്ടി എന്നിവിടങ്ങളിലാണ് മേൽപ്പാലം പണിയുക. ഇതിനു പുറമേ ഉള്ളൂർക്കടവ്, നടേരിക്കടവ്, അകലാപ്പുഴ, തോരായിക്കടവ് എന്നിവിടങ്ങളിലും പാലം പണിയും.36 കിലോമീറ്റർ വരുന്ന തീരദേശ പാതയാണ് മറ്റൊരു പ്രധാന വികസനം.കോരപ്പുഴ മുതൽ കോട്ടക്കൽ വരെയുള്ളതാണ് കിഫ് ബി ഫണ്ട് ഉപയോഗിച്ചുള്ള ഈ റോഡ്. വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങൾ ദൃശ്യമാണ്.പല സ്കൂളുകൾക്കും മികച്ച കെട്ടിടങ്ങളായി.ക്ലാസ് മുറികളെല്ലാം ഹൈടെക്കായി.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

