കൊയിലാണ്ടിയിൽ കാനത്തിൽ ജമീല പ്രചാരണം തുടങ്ങി
text_fieldsകാനത്തിൽ ജമീല കാപ്പാട് കനിവ് സ്നേഹതീരത്തിലെ അന്തേവാസികളെ സന്ദർശിച്ചപ്പോൾ
കൊയിലാണ്ടി: ഇടതുമുന്നണി സ്ഥാനാർഥി കാനത്തിൽ ജമീല തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചിട്ടില്ല. കാനത്തിൽ ജമീല വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു. ചുമരെഴുത്തുകളും തുടങ്ങി.
കാപ്പാട് കനിവ് സ്നേഹതീരം അന്തേവാസികളെ കാനത്തിൽ ജമീല സന്ദർശിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് സതി കിഴക്കയിൽ, ടി.വി. ചന്ദ്രഹാസൻ, സതീഷ് ചന്ദ്രൻ, സലാം കാക്കച്ചികണ്ടി, പി.ബഷീർ എന്നിവരും കൂടെയുണ്ടായിരുന്നു.
ഇടതുമുന്നണി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ വെള്ളിയാഴ്ച നാലിന് കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടക്കും.

