Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊയിലാണ്ടിയിൽ നിയന്ത്രണംവിട്ട കാർ 11 ബൈക്കുകൾ തകർത്തു
text_fieldsbookmark_border
കൊയിലാണ്ടി: ദേശീയപാതയിൽ നിയന്ത്രണംവിട്ട കാർ നിർത്തിയിട്ട ബൈക്കുകൾ ഇടിച്ചുതകർത്തു. താലൂക്ക് ആസ്ഥാന ആശുപത്രിക്കു മുന്നിൽ നിർത്തിയിട്ട 11 ബൈക്കുകളാണ് തകർന്നത്. ചൊവ്വാഴ്ച വൈകീട്ട് 6.45ഓടെയാണ് അപകടം. കോഴിക്കോട് നിന്ന് വടകരയിലേക്ക് പോകുകയായിരുന്ന വാഗ്നർ കാറാണ് ഇടിച്ചത്. വൻ അപകടം ഒഴിവാകുകയായിരുന്നു.
ഏറെ തിരക്കേറിയ സ്ഥലമാണിത്. നഗരത്തിൽ എത്തുന്നവരിൽ പലരും ആശുപത്രിയിലെത്തുന്നവരും ഇരുചക്രവാഹനങ്ങൾ ഇവിടെയാണ് പാർക്ക് ചെയ്യുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഈഭാഗത്ത് സൗകര്യപ്രദമായ ഇടമില്ല. ആംബുലൻസുകൾക്ക് ഉൾപ്പെടെ ഇത് പ്രയാസം സൃഷ്ടിക്കുന്നു.
Next Story

