മഠംകുന്ന് കോളനിയില്‍ പുതുവെളിച്ചമെത്തിച്ച് കൊടിയത്തൂരിലെ യുവാക്കൾ
text_fieldsവയനാട് മുട്ടില്‍ ആദിവാസി കോളനിയിലെ കുടിലില്‍ വയറിങ് ജോലിയിലേർപ്പെട്ട കൊടിയത്തൂര്‍ ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍
കൊടിയത്തൂർ: 40 വര്‍ഷത്തിലധികമായി നാല്പതോളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന വയനാട്ടിലെ മഠംകുന്ന് കോളനിയില്‍ വൈദ്യുതിയെത്തിച്ച് കൊടിയത്തൂരിലെ ടീം വെൽഫെയർ അംഗങ്ങൾ. പൊളിഞ്ഞുവീഴാറായ പ്ലാസ്റ്റിക് ഷെഡുകളില്‍ പണിയ വിഭാഗക്കാരായ 33 കുടുംബങ്ങളാണ് താമസിക്കുന്നത്.
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല നേതാക്കളുടെയും കൊടിയത്തൂര്‍ ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കോളനി സന്ദര്‍ശിച്ച് ഏതാനും കുടിലുകള്‍ സൗജന്യമായി വയറിങ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് കണക്ഷന് ലഭ്യമാക്കുകയായിരുന്നു.
കോളനിയിലെ കണ്ണന്റെ വീട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി വയനാട് ജില്ല പ്രസിഡന്റ് വി. മുഹമ്മദ് ഷരീഫ് വൈദ്യുതിവെട്ടം തെളിച്ച് ഉദ്ഘാടനം ചെയ്തു. ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ ബാവ പവര്‍വേള്‍ഡ്, വൈസ് ക്യാപ്റ്റനും ഇലക്ട്രിക്കല്‍ എൻജിനീയറുമായ കെ.സി. യൂസുഫ്, പി.കെ. അഷ്റഫ്, മുനീര്‍, യൂസുഫ് കമ്പളത്ത് എന്നിവരാണ് വൈദ്യുതീകരണത്തിനായി ആവശ്യമായ ജോലികൾ പൂർത്തിയാക്കിയത്. വെല്‍ഫെയര്‍ പാര്‍ട്ടി വയനാട് ജില്ല ജനറല്‍ സെക്രട്ടറി പി.എച്ച്. ഫൈസല്‍ അധ്യക്ഷത വഹിച്ചു.
ട്രഷറര്‍ ഇബ്രാഹിം അമ്പലവയല്‍, മണ്ഡലം വൈസ് പ്രസിഡന്റ് മണി നാരായണന്, തിരുവമ്പാടി മണ്ഡലം മീഡിയ സെക്രട്ടറി സാലിം ജീറോഡ് എന്നിവര്‍ സംസാരിച്ചു.

