Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മറ്റുള്ളവന്‍റെ സങ്കടങ്ങൾ പരിഹരിക്കാനുള്ള പ്രവർത്തനമാണ് രാഷ്ട്രീയം -പ്രതിപക്ഷ നേതാവ്

text_fields
bookmark_border
മറ്റുള്ളവന്‍റെ സങ്കടങ്ങൾ പരിഹരിക്കാനുള്ള പ്രവർത്തനമാണ് രാഷ്ട്രീയം -പ്രതിപക്ഷ നേതാവ്
cancel

കൊടിയത്തൂർ: മറ്റുള്ളവന്‍റെ സങ്കടങ്ങൾ പരിഹരിയ്ക്കാനുള്ള പ്രവർത്തനമാണ് ശരിയായ രാഷ്ട്രീയമെന്നും, വാർഡ് അംഗവും പഞ്ചായത്തും മുൻകൈയെടുത്ത് നിർമിക്കുന്ന സ്നേഹ വീടുകൾ മാതൃകാപരമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. മൂന്നാം വാർഡിൽ മാട്ടുമുറിയിൽ നിർമിക്കുന്ന മൂന്നാമത്തെ സ്നേഹ വീടിന്‍റെ തറക്കല്ലിടൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശംലൂലത്ത് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കമ്മറ്റി മൂന്നാം വാർഡ് മെമ്പർ ശിഹാബ് മാട്ടുമുറിക്ക് നൽകുന്ന ഉപഹാരം സമ്മാനിച്ചു. സ്‌നേഹവീട് പദ്ധതിയിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സമാഹരിച്ച തുക ചടങ്ങിൽ കൈമാറി. മാതൃകാ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിന് സ്‌നേഹവീട് നിര്‍മ്മാണ കമ്മിറ്റി ചെയർമാനും വാർഡ് അംഗവുമായ ശിഹാബ് മാട്ടുമുറിയെ അഭിനന്ദിച്ച് വയനാട് എം.പി. രാഹുല്‍ ഗാന്ധി അയച്ച അഭിനന്ദന കത്ത് വി.ഡി സതീശന്‍ സമ്മാനിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - sneha veedu at kodiyathur
Next Story