Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗ്രൂപ് പോര്: കൊടിയത്തൂർ പഞ്ചായത്ത് അംഗം ശിഹാബ് മാട്ടുമുറി രാജിവെച്ചു
text_fieldsbookmark_border
കൊടിയത്തൂര്‍: ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗവും മുന്‍ വൈസ് പ്രസിഡന്റുമായ ശിഹാബ് മാട്ടുമുറി മെംബര്‍ സ്ഥാനം രാജിവെച്ചു. വെള്ളിയാഴ്ച രാവിലെ 11ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. രാജിക്കത്ത് സ്വീകരിച്ചതായി സെക്രട്ടറി ആബിദ പറഞ്ഞു.
കോൺഗ്രസിലെ ഗ്രൂപ്പ് പോരിലും ലൈബ്രേറിയന്‍ നിയമനത്തിന് കോഴ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും വാര്‍ഡ് മെംബറുമായ കരീം പഴങ്കലിന്റെ ശബ്ദസന്ദേശം പ്രചരിച്ചതിൽ പങ്കുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങളിലും മനം മടുത്താണ് രാജിയെന്നാന്ന് അറിയുന്നത്.
Next Story

