വൃക്കരോഗി ചികിത്സ സഹായം തേടുന്നു
text_fieldsrepresentational image
വെള്ളിമാട്കുന്ന്: ഇരുവൃക്കകളും തകരാറിലായ കുടുംബനാഥൻ ചികിത്സ സഹായം തേടുന്നു. വെള്ളിമാടുകുന്ന് ഈന്തൂളിക്കണ്ടി ഫൈസലാണ് (47) ഗുരുതര വൃക്കരോഗവുമായി ചികിത്സയിലുള്ളത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഫൈസൽ ഡ്രൈവറായിരിക്കെയാണ് വൃക്കരോഗം പിടിപെടുന്നത്.
മരുന്നിനും ജീവിതച്ചെലവിനും പ്രയാസപ്പെടുകയാണ്. വൃക്ക മാറ്റിവെക്കുക എന്നതുമാത്രമാണ് പരിഹാരമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. വലിയൊരു തുകതന്നെ ആവശ്യമാണ്. കുടുംബത്തിന് സാമ്പത്തികമായി ഒരു നിർവാഹവുമില്ലാത്തതിനാൽ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിരിക്കുകയാണ്.
വാർഡ് കൗൺസിലർ ഫെനിഷ കെ. സന്തോഷിന്റെ നേതൃത്വത്തിലാണ് ഫൈസൽ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഫെനിഷ കെ. ചെയർമാനും സാലു ജോസ് കൺവീനറും ടി.എൻ. ഖാസിം ട്രഷററുമായാണ് കമ്മിറ്റി. എച്ച്.ഡി.എഫ്.സി ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 50100612269, SC: HDFC0001255, മജസ്റ്റിക് സെന്റർ, കോഴിക്കോട്. ഗൂഗ്ൾ പേ: 9847 382 366.

