Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടലുണ്ടി ഗ്രാമോത്സവത്തിന് തുടക്കം
text_fieldsbookmark_border
കടലുണ്ടി ഗ്രാമോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു
കടലുണ്ടി: ഗ്രാമോത്സവത്തിന് വർണശബളമായ തുടക്കം. ഞായറാഴ്ച വൈകീട്ട് പ്രബോധിനിയിൽ നിന്നാരംഭിച്ച ഘോഷയാത്രക്ക് മന്ത്രി മുഹമ്മദ് റിയാസ് നേതൃത്വം നൽകി. 22 വാർഡുകളിൽനിന്നും വിവിധ കലാരൂപങ്ങളും പ്ലോട്ടുകളും ഘോഷയാത്രക്ക് പകിട്ടേകി. സാംസ്കാരിക സമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
കെ.എൻ.എ. ഖാദർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അനൂഷ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, ജില്ല പഞ്ചായത്ത് മെംബർ പി. ഗവാസ്, ജനപ്രതിനിധികൾ, വിവിധ കക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു. ബാദുഷ കടലുണ്ടി സ്വാഗതവും എൻ.കെ. ബിച്ചിക്കോയ നന്ദിയും പറഞ്ഞു.
Next Story

