Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാക്കൾക്കിടയിലെ മാവോയിസ്റ്റ് സ്വാധീനം അന്വേഷിക്കും
text_fieldsbookmark_border
കോഴിക്കോട്: രാഷ്ട്രീയ പാര്‍ട്ടികളിലുള്‍പ്പെടെ സജീവമായ യുവാക്കള്‍ക്കിടയിൽ മാവോവാദി സാന്നിധ്യം ദേശീയ അന്വേഷണ ഏജന്‍സി (എൻ.ഐ.എ) അന്വേഷിക്കും. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
വ്യാഴാഴ്ച അറസ്റ്റ് ചെയ്ത വിജിത് വിജയന് പന്തീരാങ്കാവ് മാവോവാദി കേസിലെ പ്രതികളായ താഹ ഫസലും അലന് ഷുഹൈബുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഇവരെ മാവോവാദി പ്രവര്‍ത്തകരാക്കാന്‍ വിജിത് ശ്രമിച്ചെന്നാണ് കുറ്റം. പന്തീരാങ്കാവ് മാവോവാദി കേസിലെ അലെൻറയും താഹയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജിത്തിലേക്കും അന്വേഷണം എത്തിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്.
Next Story

