Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹരിത ചട്ട ലംഘനം: 450 കിലോ ഫ്ലക്സ് പിടിച്ചെടുത്തു
text_fieldsbookmark_border
ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയ നിരോധിത
ഫ്ലക്സ്
Listen to this Article
കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 450 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു. ഫ്ലക്സ് സൂക്ഷിച്ച സ്ഥാപന ഉടമക്ക് നോട്ടീസ് നൽകി. പിഴ ചുമത്തുന്നതിനായി പിടിച്ചെടുത്ത വസ്തുക്കൾ കോർപറേഷന് കൈമാറുകയും ചെയ്തു.
തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫിസർ ടി. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പ്രിന്റിങ് മെറ്റീരിയൽ ഹോൾസെയിൽ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിലാണ് ഫ്ലക്സ് പിടികൂടിയത്. ശുചിത്വ മിഷൻ ഉദ്യോഗസ്ഥരായ സി.കെ. സരിത്, ഒ. ജ്യോതിഷ്, കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡി.ആർ. രജനി, വി.കെ. സുബറാം എന്നിവർ പങ്കെടുത്തു. പരിശോധന വരുംദിവസങ്ങളിലും തുടരും.
Next Story

