5.95 കിലോ കഞ്ചാവും പണവുമായി എറണാകുളം സ്വദേശി അറസ്റ്റിൽ
text_fieldsകഞ്ചാവുമായി പിടിയിലായ പ്രതി എക്സൈസ് ഉദ്യോഗസ്ഥർക്കൊപ്പം
വടകര: വീട്ടിൽ സൂക്ഷിച്ച 5.95 കിലോ ഗ്രാം കഞ്ചാവും 2,26,500 രൂപയുമായി എറണാകുളം സ്വദേശിയെ വടകര എക്സൈസ് അറസ്റ്റ് ചെയ്തു. വാഴക്കാല കണ്ണാംമുറി ദിനേശനാണ് (62) അറസ്റ്റിലായത്.
അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രത്തിന് മുൻവശത്ത് 115 ഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതിക്കെതിരെ എക്സൈസ് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മലപ്പുറം പുളിക്കലിലെ താമസ സ്ഥലത്തുനിന്നാണ് 5.95 കിഗ്രാം കഞ്ചാവും 2,26,500 രൂപയും കണ്ടെടുത്തത്. നേരത്തേയും കഞ്ചാവ് കേസിൽ പ്രതി പിടിയിലായിരുന്നു.
വടകര എക്സൈസ് സി.ഐ വി.ആർ. ഹിരോഷിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രമോദ് പുളിക്കൂൽ, പ്രിവന്റിവ് ഓഫിസർ എൻ.എം. ഉനൈസ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് സി.എം. സുരേഷ് കുമാർ, സി.ഇ.ഒമാരായ മുസ്ബിൻ, ശ്യാംരാജ്, അനിരുദ്ധ്, ആർ. രേഷ്മ, ഡ്രൈവർ പ്രജീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

