Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുട്ടി റോബോട്ട് കൗതുകമാകുന്നു
text_fieldsbookmark_border
മുഹമ്മദ് അൻഫാസ് റഹീം കുട്ടി റോബോട്ടുമൊത്ത്
ബാലുശ്ശേരി: പന്ത്രണ്ടുകാരന്റെ കുട്ടി റോബോട്ട് കൗതുകമാകുന്നു. എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കുഞ്ഞു റോബോട്ടിനെ നിർമിച്ചത് പൂനൂർ ഇശാഅത് പബ്ലിക് സ്കൂളിലെ മുഹമ്മദ് അൻഫാസ് റഹീം എന്ന ഏഴാം ക്ലാസുകാരനാണ്.
റിമോട്ട് കൺട്രോൾഡ് കർട്ടൻ, കാർ, റഡാർ, മൈക്രോസ്കോപ്പ് തുടങ്ങിയവയും അൻഫാസ് റഹീം നിർമിച്ചിട്ടുണ്ട്. എ.ഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന കുട്ടി റോബോട്ട് ചലിക്കുന്നതും ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയുന്നതുമാണ്. തലയാട് പ്രവാസിയായ ചരപ്പറമ്പിൽ അബ്ദുൽ റഹീം-അഫീല ദമ്പതികളുടെ മകനാണ്.
Next Story

