തലയാട് എ.എൽ.പി സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം
text_fieldsതലയാട് എ.എൽ.പി സ്കൂളിലെ കുടിവെള്ള പൈപ്പ് ലൈൻ ടാപ്പ് തകർത്തനിലയിൽ
ബാലുശ്ശേരി: തലയാട് എ.എൽ.പി സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. കോവിഡ് കാലത്ത് സ്കൂൾ അടച്ചപ്പോൾ സ്കൂൾ പരിസരം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറിയിരുന്നു.
സ്കൂളിന്റെ ഓടുകൾ, ടോയ്ലറ്റുകൾ, കുടിവെള്ള പൈപ്പുകൾ, സ്കൂളിന്റെ സംരക്ഷണ ഭിത്തി എന്നിവ തകർത്തനിലയിലാണ്. പഞ്ചായത്ത് അനുവദിച്ച ടോയ്ലറ്റിന്റെ ടൈലുകൾ തകർത്തിട്ടുണ്ട്. പ്രതികരിക്കുന്നതിനെതിരെ ഭീഷണി വാക്കുകളും ചുമരുകളിൽ എഴുതിവെച്ചിട്ടുണ്ട്.
കുറ്റവാളികളെ കണ്ടെത്തി കർശന നിയമ നടപടി സ്വീകരിക്കണമെന്നും സ്കൂളിൽ അടിയന്തരമായും സി.സി ടി.വി കാമറ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

