രവീന്ദ്രെൻറ കുടുംബത്തെ സഹായിക്കാൻ നാട് കൈകോർക്കുന്നു
text_fieldsരവീന്ദ്രൻ
വള്ള്യാട്: തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ വള്ള്യാട് കൊയിലോത്ത് രവീന്ദ്രൻ (45) അർബുദം ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണമടയുകയുണ്ടായി. രവീന്ദ്രന്റെ നിര്യാണത്തോടെ രോഗബാധിതനായ മകനെ കൂടാതെ ഭാര്യയും മകളും അമ്മയും അടങ്ങുന്ന കുടുംബം അനാഥമായിരിക്കുകയാണ്.
മത്സ്യവിതരണ ജോലിക്കാരനായിരുന്ന രവീന്ദ്രന്റെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. മകന്റെ ചികിത്സക്ക് മാസംതോറും ഭീമമായ തുക വേണ്ടിവരുന്നു. നിരാലംബരായ കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ കുടുംബ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചു.
തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. അബ്ദുറഹ്മാൻ ചെയർമാനും ടി.എച്ച്. ശ്രീധരൻ കൺവീനറും എം.കെ. നാണു ട്രഷററുമായി തെരഞ്ഞെടുത്ത കമ്മിറ്റി കേരള ബാങ്ക് ആയഞ്ചേരി ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ 1618123012 02054, ഐ.എഫ്.എസ് കോഡ് KSBKOOO 1618.

