Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടപ്പള്ളിയിൽ സമാന്തര റോഡ് നിർമാണം തുടങ്ങി; കനാൽ പാലം പൊളിക്കും

text_fields
bookmark_border
11 മീറ്ററുള്ള കനാലിന്റെ വീതി 32 മീറ്ററായി വർധിപ്പിക്കേണ്ടതുണ്ട്
കോട്ടപ്പള്ളിയിൽ സമാന്തര റോഡ് നിർമാണം തുടങ്ങി; കനാൽ പാലം പൊളിക്കും
cancel
camera_alt

കോ​ട്ട​പ്പ​ള്ളി പാ​ലം പൊ​ളി​ച്ചു മാ​റ്റു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സ​മാ​ന്ത​ര പാ​ത നി​ർ​മി​ക്കു​ന്നു

Listen to this Article

ആയഞ്ചേരി: ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി കോട്ടപ്പള്ളിയിലെ കനാൽ പാലം പൊളിച്ചുമാറ്റി പുതിയ പാലം നിർമിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി.

നിലവിലെ ഗതാഗതം വഴിതിരിച്ചുവിടുന്നതിനായി പാലത്തിന് സമീപം സമാന്തര പാതയുടെ നിർമാണമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. വടകര-മാഹി കനാലിന് കുറുകെയുള്ള ഈ പാലം വടകരയെ കുറ്റ്യാടിയുമായി ബന്ധിപ്പിക്കുന്ന കാവിൽ - തീക്കുനി - കുറ്റ്യാടി പ്രധാന പാതയിലാണ് സ്ഥിതി ചെയ്യുന്നത്.

നിലവിൽ 11 മീറ്റർ മാത്രമുള്ള കനാലിന്റെ വീതി 32 മീറ്ററായി വർധിപ്പിക്കേണ്ടതുണ്ട്. ഇതിനായി 17.65 കോടി രൂപ ചെലവിൽ പുതിയ ആർച്ച് പാലം നിർമിക്കുന്നു. സമാന്തര റോഡ് നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക്, നിലവിലെ പഴയ പാലം പൊളിച്ചുമാറ്റുകയും പുതിയ പാലത്തിന്റെ നിർമാണം ആരംഭിക്കുകയും ചെയ്യും. നിർമാണ പ്രവർത്തനങ്ങൾക്കുള്ള കരാർ നൽകിയിരിക്കുന്നത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റിവ് സൊസൈറ്റിക്കാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Construction of parallel road begins in Kottapalli; Canal bridge to be demolished
Next Story