100 ദിവസം പൂർത്തിയാക്കി കെ-റെയിൽ വിരുദ്ധ സത്യഗ്രഹം
text_fieldsകെ-റെയിൽ പ്രതിരോധ സമിതി കാട്ടിലപ്പീടികയിൽ നടത്തുന്ന സത്യഗ്രഹത്തിന്റെ 100ാം ദിവസ പരിപാടി കുസുമം ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
ചേമഞ്ചേരി: അർധ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിരോധ സമിതി കാട്ടിലപ്പീടികയിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹം 100 ദിവസം പൂർത്തീകരിച്ചു.
100ാം ദിവസ സമ്മേളനം പരിസ്ഥിതി പ്രവർത്തക കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു. സിനിമ സംവിധായകൻ തേജസ് പെരുമണ്ണ മുഖ്യാതിഥിയായിരുന്നു. സായാഹ്ന സമ്മേളനം ബി.ജെ.പി ജില്ല പ്രസിഡൻറ് വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു.
വൈകീട്ട് കാട്ടിലപ്പീടികയിൽനിന്ന് 100 പന്തങ്ങളുമേന്തി കാൽനടയായി തിരുവങ്ങൂരിലേക്കു പ്രതിഷേധ ജാഥ നടത്തി. സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു.
ജനകീയ പ്രതിരോധ സമിതി ചെയർമാൻ ടി.ടി. ഇസ്മയിൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മൂസക്കോയ സ്വാഗതവും കൺവീനർ പി.കെ. സഹീർ നന്ദിയും പറഞ്ഞു.

