അനിത് ബാലൻ, നിങ്ങളുടെ എമിറേറ്റ്സ് ഐ.ഡി ഇവിടെയുണ്ട്
text_fieldsകോഴിക്കോട്: ദുബൈ പ്രവാസിയുടെയും കുടുംബത്തിന്റെയും കളഞ്ഞുകിട്ടിയ എമിറേറ്റ്സ് ഐ.ഡിയും യു.എ.ഇ ഡ്രൈവിങ് ലൈസൻസും ഉൾപ്പെടെയുള്ള രേഖകൾ കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷനിൽ. അനിത് ബാലൻ പുതിയേടത്ത് എന്നപേരിലുള്ള എമിറേറ്റ്സ് ഐ.ഡി, ഡ്രൈവിങ് ലൈസൻസ്, ദുബൈ ആർ.ടി.എയുടെ നോൾ കാർഡ്, അൻവിക അനിത് ബാലൻ എന്ന കുട്ടിയുടെ എമിറേറ്റ്സ് ഐ.ഡി എന്നിവയാണ് ചേവായൂർ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചിരിക്കുന്നത്.
കോഴിക്കോട് വെള്ളിമാട്കുന്നിൽനിന്ന് ലഭിച്ച ഈ രേഖകൾ മാധ്യമപ്രവർത്തകനാണ് പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചത്. ഏത് നാട്ടുകാരനാണെന്നോ വിലാസമോ ഇതിനൊപ്പമില്ല. രേഖകളുടെ ഉടമകൾ ചേവായൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.

