വാട്ടർ ചാർജ് 635, ഓൺലൈനിൽ 59,515 രൂപ; ബില്ല് കണ്ട് ഞെട്ടി കോഴിക്കോട് സ്വദേശി
text_fieldsRepresentational Image
കോഴിക്കോട്: വീട്ടിലെ വെള്ളക്കരം ഓൺലൈനായി അടക്കാൻ നോക്കിയപ്പോൾ 60,000 രൂപയോളം കൂടുതൽ. വെള്ളിമാടുകുന്ന് സ്വദേശി കക്കാട്ടിൽ സജീവാണ് ഓൺലൈൻ ബിൽ കണ്ടപ്പോൾ ഞെട്ടിയത്. ആഗസ്റ്റ് 22ന് ലഭിച്ച ബില്ലിൽ 631 രൂപ വാട്ടർ ചാർജും നാലുരൂപ അഡീഷനൽ ചാർജും സഹിതം 635 രൂപ അടക്കാനാണ് നിർദേശിച്ചത്. പതിവുപോലെ ഇത് ഓൺലൈനായി അടക്കാൻ നോക്കിയപ്പോഴാണ് 635ന് പകരം 59,515 രൂപ എന്ന് കാണിച്ചത്. തുടർന്ന് ജനസേവനകേന്ദ്രത്തിലെത്തി ഓൺലൈനായി അടക്കാൻ നോക്കിയപ്പോഴും തുക 59,515 രൂപയാണ് കാണിച്ചത്. തുടർന്ന് സരോവരത്തെ വാട്ടർ അതോറിറ്റി ഓഫിസിലെത്തി പരാതി പറഞ്ഞതോടെ തങ്ങൾക്കുപറ്റിയ പിഴവാണെന്നുപറഞ്ഞ് ഉദ്യോഗസ്ഥർ പ്രശ്നം പരിഹരിക്കുകയും ബിൽ തുകയായ 635 രൂപ ഈടാക്കുകയുമായിരുന്നു.

