ഒളിവിലുള്ള പ്രതികൾക്കായി കോട്ടയം ജില്ലയിൽ വ്യാപക പരിശോധന; 28പേർ പിടിയിൽ
text_fieldsകോട്ടയം: ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ ജില്ല പൊലീസ് നടത്തിയ സ്പെഷൽ ഡ്രൈവിൽ 28പേർ അറസ്റ്റിൽ. ഗുണ്ടകൾ, ലഹരി വിൽപനക്കാർ എന്നിവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായിരുന്നു ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തിയത്.
റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടതും കാപ്പ നിയമ നടപടി നേരിടുന്നതുമായ 300പേരുടെ വീടുകൾ പരിശോധിച്ചു. 91 കേസുകള്‍ രജിസ്റ്റർ ചെയ്തു. വിവിധ വാറന്റ് കേസുകളില്‍ ഒളിവിലായിരുന്ന 28 പേരെ അറസ്റ്റ് ചെയ്തു. 171 ലോഡ്ജുകളിലും വെടിമരുന്നുകള്‍ സൂക്ഷിക്കുന്ന 100 ഇടങ്ങളിലും പരിശോധന നടത്തി.
ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേകം മഫ്തി പൊലീസും ബൈക്ക് പട്രോളിങ്ങും നിയോഗിച്ചിരുന്നു. ജില്ലയിലെ എല്ലാ ഡിവൈ.എസ്.പിമാരും എസ്.എച്ച്.ഒമാരും പരിശോധനയിൽ പങ്കെടുത്തു.

