Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെ.സി.ബി ഉപയോഗിച്ച് മണ്ണു മാറ്റുന്നതിനിടെ മരം കടപുഴകി വീണു; ഒഴിവായത് വൻ ദുരന്തം

text_fields
bookmark_border
ജെ.സി.ബി ഉപയോഗിച്ച് മണ്ണു മാറ്റുന്നതിനിടെ   മരം കടപുഴകി വീണു; ഒഴിവായത് വൻ ദുരന്തം
cancel

കോട്ടയം: പാലായിൽ റിവർ വ്യൂ റോഡിലെ ആർ.വി പാർക്കിൽ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ മരം കടപുഴകി വീണു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ തലനാരിഴക്ക് രക്ഷപ്പെട്ടു. മരത്തിനു താഴെ നിർത്തിയിട്ട കാർ യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന് നാശനഷ്ടങ്ങളുണ്ടായി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 1.40നാണ് സംഭവം. ജെ.സി.ബി ഡ്രൈവർ അശ്രദ്ധമായി മണ്ണ് മാറ്റിയതാണ് അപകട കാരണം എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മരം വീണതിനെ തുടർന്ന് ഗതാഗതവും തടസ്സപ്പെട്ടു. പാലാ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - While moving soil using a JCB, a tree fell down; a major disaster was averted
Next Story