കോട്ടയം വഴി ട്രെയിനുകൾക്ക് 11ന് നിയന്ത്രണം
text_fieldsകോട്ടയം: കൊടൂരാറിന് കുറുകെ റെയിൽവേ പാലത്തിലെ ഗർഡർ മാറ്റുന്നതിന്റെയും കോട്ടയത്തിനും ചിങ്ങവനത്തിനുമിടയിൽ റെയിൽവേ ട്രാക്കിലെ അറ്റകുറ്റപ്പണികളുടെയും ഭാഗമായി 11ന് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ചില ട്രെയിനുകൾ റദ്ദാക്കുകയും മറ്റ് ചില ട്രെയിനുകൾ ആലപ്പുഴ വഴി വഴിതിരിച്ചുവിട്ടുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. 66310 കൊല്ലം - എറണാകുളം മെമു പൂർണമായും റദ്ദാക്കി.
ഭാഗികമായി റദ്ദാക്കിയവ
16327 മധുര-ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. മടക്ക ട്രെയിൻ 16328 ഗുരുവായൂർ- മധുര എക്സ്പ്രസ് 12ന് കൊല്ലം ജങ്ഷനിൽ നിന്നാകും സർവിസ് ആരംഭിക്കുക. 16326 കോട്ടയം - നിലമ്പൂർ റോഡ് എക്സ്പ്രസ് ഏറ്റുമാനൂരിൽ നിന്നാകും സർവിസ് ആരംഭിക്കുക.
ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ
16319 തിരുവനന്തപുരം നോർത്ത് - ബംഗളൂരു ഹംസഫർ എക്സ്പ്രസ്, 22503 കന്യാകുമാരി - ദിബ്രുഗഡ് സൂപ്പർഫാസ്റ്റ് (രണ്ട് ട്രെയിനുകൾക്കും ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ്). 16343 തിരുവനന്തപുരം - മധുര അമൃത എക്സ്പ്രസ്, 16347 തിരുവനന്തപുരം - മംഗളൂരു എക്സ്പ്രസ് (രണ്ട് ട്രെയിനുകൾക്കും ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ്).
നിയന്ത്രിക്കുന്നവ
12ന് രാവിലെ കോട്ടയത്ത് എത്തുന്ന 66322 കൊല്ലം - എറണാകുളം മെമു 15 മിനിറ്റും 16791 തൂത്തുക്കുടി - പാലക്കാട് പാലരുവി എക്സ്പ്രസ് പത്ത് മിനിറ്റും പിടിച്ചിടും.

