Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊടുപുഴ നഗരത്തിലെ സീബ്രാലൈനുകൾ മായുന്നു

text_fields
bookmark_border
അപകടഭീതിയിൽ കാൽനടയാത്രക്കാർ
തൊടുപുഴ നഗരത്തിലെ സീബ്രാലൈനുകൾ മായുന്നു
cancel
camera_alt

ടൗ​ൺ ജു​മാ​മ​സ്ജി​ദി​ന് മു​ന്നി​ലെ സീ​ബ്ര ലൈ​ൻ മാ​ഞ്ഞ നി​ല​യി​ൽ

തൊടുപുഴ: തിരക്കേറിയ നഗരത്തിലെ സീബ്രാലൈനുകൾ മാഞ്ഞുതുടങ്ങിയതോടെ റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രികർ അപകട ഭീതിയിൽ. അനുദിനം തിരക്കേറുന്ന തൊടുപുഴ നഗരത്തിലാണ് റോഡുകളിലെ സീബ്രാലൈനുകൾ മാഞ്ഞത്. ഇതോടെ വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന കാൽനടയാത്രികർ റോഡ് മുറിച്ചുകടക്കുന്നത് ജീവൻ കൈയിൽപിടിച്ചാണ്.

ആയിരക്കണക്കിനാളുകൾ ദിനേന സഞ്ചരിക്കുന്ന നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം അവസ്ഥ ഇതുതന്നെയാണ്. പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കാഞ്ഞിരമറ്റം ജംഗ്ഷൻ, ഷാപ്പുംപടി, മങ്ങാട്ടുകവല അടക്കം പലയിടത്തും വരകൾ മങ്ങിയ നിലയിലാണ്. ഇതിൽ പൊതുജനം ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് തൊടുപുഴ സിവിൽ സ്റ്റേഷന് മുന്നിലാണ്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇവിടെ വര മാഞ്ഞതിനാൽ ദുരിതം പേറുന്നത് വിവിധ ആവശ്യങ്ങൾക്കായി സിവിൽ സ്റ്റേഷനിൽ എത്തുന്നവരാണ്. ഇതോടെ പൊതുജനങ്ങളും സിവിൽ സ്റ്റേഷനിലെ നൂറുകണക്കിന് ജീവനക്കാരുമടക്കം റോഡ് മുറിച്ചുകടക്കുന്നതിന് മിനിറ്റുകളോളം വഴിയരികിൽ കാത്തുനിൽക്കേണ്ട അവസ്ഥയാണ്.

നിരത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾ റോഡ് മുറിച്ചുകടക്കാൻ കാത്തുനിൽക്കുന്നവരോട് ഒരു ദയയും കാട്ടാറില്ല. ഇതിനാൽ മുവാറ്റുപുഴ ഭാഗത്തേക്ക് പോകേണ്ടവർ പലപ്പോഴും റോഡിനിപ്പുറം നിസ്സഹായതയോടെ നിൽക്കുന്നതും പതിവുകാഴ്ചയാണ്. തൊട്ടടുത്ത മുനിസിപ്പൽ പാർക്കിൽ കുട്ടികളുമായി എത്തുന്നവർക്കും ഇത് വലിയൊരു പ്രശ്നമാണ്. ഇവിടെ പാതയോരത്തുള്ള അനധികൃത പാർക്കിങ് പലപ്പോഴും വലിയ ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്.

ക​ണ്ണ​ട​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്

ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും സീ​ബ്രാ​ലൈ​നു​ക​ൾ വ​ര​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ട്രാ​ഫി​ക് പൊ​ലീ​സ് പ​ല​ത​വ​ണ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. സ്കൂ​ൾ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പു​ത​ന്നെ എ​വി​ടെ​യൊ​ക്കെ വ​ര​ക​ളി​ല്ലെ​ന്ന​ത് സം​ബ​ന്ധി​ച്ച വി​ശ​ദ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.

ന​ഗ​ര​ത്തി​ൽ തി​ര​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കും വ​ർ​ധി​ച്ച​തോ​ടെ ക​ഴി​ഞ്ഞ​മാ​സ​വും പു​തി​യ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ എ​ല്ലാ റി​പ്പോ​ർ​ട്ടു​ക​ളും ഫ​യ​ലാ​ക്കി വെ​ക്കു​ന്ന​ത​ല്ലാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്. മു​മ്പ് ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗ​ത്തി​ല​ട​ക്കം ഇ​ക്കാ​ര്യ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്ന​പ്പോ​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഓ​ഫി​സി​ന് മു​മ്പി​ലും പെ​ട്ടെ​ന്ന് ജ​നം ശ്ര​ദ്ധി​ക്കു​ന്ന ചി​ല​യി​ട​ങ്ങ​ളി​ലും പേ​രി​ന് വ​ര തെ​ളി​ച്ച് മു​ഖം ര​ക്ഷി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച​തെ​ന്നും വ്യാ​പ​ക പ​രാ​തി​യു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thodupuzha Zebra Crossings Fade Away
Next Story