കുതിച്ചുയർന്ന് ഇഞ്ചിവില
text_fieldsകോട്ടയം: ഇഞ്ചിവില കുതിക്കുന്നു. ഒരാഴ്ച മുമ്പ് മൊത്തമാർക്കറ്റിൽ കിലോക്ക് 75-80 രൂപയിൽനിന്ന ഇഞ്ചിവില വ്യാഴാഴ്ച വൈകീട്ട് 230 രൂപയിലെത്തി. ഒരാഴ്ച കൊണ്ട് മൂന്നിരട്ടി വർധനയാണുണ്ടായത്. കയറ്റുമതി വർധിച്ചതാണ് വില കുതിക്കാൻ കാരണമായതെന്നു വ്യാപാരികൾ പറയുന്നു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് വൻതോതിൽ ഇഞ്ചി ഇന്ത്യയിൽനിന്ന് കയറ്റിയയക്കുന്നുണ്ട്. ചൈനയിൽനിന്ന് ഇഞ്ചി ഇവിടങ്ങളിലേക്ക് വരുന്നുണ്ടെങ്കിലും അവിടെ കാലാവസ്ഥ പ്രതികൂലമായതിനാൽ ഉൽപാദനം കുറഞ്ഞു. വയനാട്ടിൽനിന്നും കുടകിൽനിന്നുമാണ് ഇഞ്ചി കൂടുതൽ കയറ്റിപ്പോവുന്നത്. വില ഉയരുന്നത് കർഷകർക്ക് പ്രതീക്ഷയാണ്.

