Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചോർന്നൊലിച്ച് പൊൻകുന്നം പോസ്റ്റ് ഓഫിസ്
text_fieldsbookmark_border
ചോർന്നൊലിക്കുന്ന പൊൻകുന്നം പോസ്റ്റ് ഓഫിസ് കെട്ടിടം
പൊൻകുന്നം: മേൽക്കൂരയിൽ പൊട്ടിത്തകർന്ന ഓടുകൾ, വെള്ളംവീണ് ദ്രവിച്ച കഴുക്കോലും പട്ടികകളും... നനയാതിരിക്കാൻ ടാർപോളിനും... ഇത് പൊൻകുന്നം പോസ്റ്റ് ഓഫിസാണ്. ടൗണിൽ 60 വർഷത്തിലേറെയായുള്ള പോസ്റ്റ് ഓഫിസാണ് പരാധീനതകളുടെ നടുവിൽ പ്രവർത്തിക്കുന്നത്.
കൗണ്ടറുകളുൾപ്പെടെയുള്ള ഭാഗം മേൽക്കൂരയിൽനിന്നുള്ള വെള്ളം വീഴുന്ന നിലയിലായപ്പോഴാണ് പടുത വിരിച്ചത്. തപാൽ വകുപ്പിെൻറ സ്വന്തം കെട്ടിടമാണിത്.
താലൂക്കിൽ ഏറ്റവുമധികം തിരക്കുള്ള ഓഫിസുമാണ് പൊൻകുന്നത്തേത്. അറ്റകുറ്റപ്പണിക്കായി എസ്റ്റിമേറ്റ് എടുത്തുപോയതാണെങ്കിലും നിർമാണപ്രവർത്തനം വൈകുകയാണ്. പെയിന്റിളകി നഷ്ടപ്പെട്ട ബോർഡാണ് മുഖമുദ്ര. 10 വർഷത്തിലേറെയായി ഒരു അറ്റകുറ്റപ്പണികളും ഇവിടെ നടത്തിയിട്ടില്ല.
Next Story

