വിഷ്ണുവിന്റെ ചികിത്സക്ക് നാട് ഒരുമിക്കുന്നു
text_fieldsവിഷ്ണു
പൊൻകുന്നം: തകരാറിലായ പേസ് മേക്കർ മാറ്റിവെച്ച് ജീവൻ നിലനിർത്താൻ 28കാരൻ വിഷ്ണുവിനെ സഹായിക്കാൻ നാട് ഒരുമിക്കുന്നു. എലിക്കുളം പഞ്ചായത്ത് 11ാം വാർഡിൽ കൊപ്രാക്കളം തട്ടാറുകുന്നേൽ എസ്. വിഷ്ണുവിന് പേസ് മേക്കർ മാറ്റിവെക്കുന്ന ശസ്ത്രക്രിയക്കായി ആറരലക്ഷം രൂപയാണ് കണ്ടെത്തേണ്ടത്.
മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ശസ്ത്രക്രിയ. 10, 11 വാർഡുകളിലെ പഞ്ചായത്തംഗങ്ങളും രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരും ചേർന്ന് സഹായസമിതി രൂപവത്ക്കരിച്ച് ചികിത്സാസഹായധനം സ്വരൂപിക്കുകയാണ്. ഞായറാഴ്ച പ്രദേശത്തെ എല്ലാ വീടുകളിലുമെത്തി ധനസമാഹരണം നടത്തും. വിവിധ സംഘടനകളും അയൽക്കൂട്ടങ്ങളും പങ്കാളികളാകും.
പേസ് മേക്കറിന്റെ സഹായത്തോടെ മാത്രമേ വിഷ്ണുവിന്റെ ഹൃദയം പ്രവർത്തിക്കൂ. നിലവിലുള്ള പേസ് മേക്കർ ശരിയായി പ്രവർത്തിക്കാത്തതിനാലാണ് അടിയന്തരമായി മാറ്റിവെക്കുന്നത്. ഇന്ത്യൻ ഓവർസിസ് ബാങ്കിൽ പഞ്ചായത്തംഗങ്ങളായ കെ.എം. ചാക്കോ, സിനിമോൾ കാക്കശ്ശേരിൽ എന്നിവരുടെ പേരിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ-341701000004679, ഐ.എഫ്.എസ്.സി.കോഡ് ഐ.ഒ.ബി.എ.0003417.

